കായംകുളം മണ്ഡലത്തിലെ പാർക്ക് ജംഗ്ഷൻ പാലം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കായംകുളം നഗരത്തിന്റെ വികസനത്തിന് വേഗം പകരാൻ പാലം ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ ഉദ്ഘാടനം നടത്തിയത്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർവഹണ പ്രവർത്തനങ്ങൾ സുതാര്യമായി ഏകോപിപ്പിക്കുന്നതിനും പ്രാധാന്യം നൽകിയാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാലത്തിന് സമീപം നടന്ന ചടങ്ങിൽ യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി മുഖ്യാഥിതിയായിരുന്നു. കായംകുളം നഗരസഭാ ചെയർപേഴ്സൺ പി ശശികല, വൈസ് ചെയർമാൻ ജെ ആദർശ്, കൗൺസിലർമാരായ കെ പുഷ്പദാസ്, പി കെ അമ്പിളി, രാജശ്രീ കമ്മത്ത്, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ എം അശോക് കുമാർ, സൂപ്രണ്ടിങ് എൻജിനീയർ ദീപ്തി ഭാനു എന്നിവർ പങ്കെടുത്തു.
ഷഹിദാർ പള്ളി ടെക്സ്മോ ജംഗ്ഷൻ റോഡിൽ കരിപ്പുഴ തോടിന് കുറുകെ 5.46 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.