
പയ്യന്നൂരില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. ഡ്രൈവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. സിമന്റ് ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്. തമിഴ്നാട് കുംഭകോണം സ്വദേശിയായ ഡ്രൈവർ ഗോപിനാഥാണ് വണ്ടിയിൽനിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ചാടിയിറങ്ങിയപ്പോൾ ഗോപിനാഥിനു നിസാര പരുക്കേറ്റിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.