24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 20, 2024
December 19, 2024
December 19, 2024
December 18, 2024
December 17, 2024
December 15, 2024
December 12, 2024
December 11, 2024

ജയിച്ചപ്പോൾ ജനം നിലത്തു നിർത്തിയില്ല; തോറ്റ ഓർമ്മയിൽ കണ്ണീരും ഉണങ്ങിയിട്ടില്ല

ആർ ഗോപകുമാർ
കൊച്ചി
December 27, 2023 10:02 am

സന്തോഷ് ട്രോഫി ജയിച്ച ഞങ്ങളെ മണിക്കൂറുകളോളം നിലത്തു നിർത്തിയിട്ടില്ല. ജനം ഇരമ്പിയാർത്തു തോളിൽ കയറ്റുകയായിരുന്നു.അത് പോലൊരു സ്നേഹം ഫുട്‍ബോളില്‍ വേറെയാര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോയെന്ന് സംശയമാണ്. പഴയ വിജയത്തിന്റെ അമ്പതാം വർഷം കൊച്ചി കോർപറേഷൻ ആ­ഘോഷിക്കാൻ ഒരുങ്ങുമ്പോൾ ജാഫറിക്ക ഇല്ല. വിജയത്തിന്റെ മന്ത്രം ഓതി കൊടുക്കാൻ ഇനി ഒരു സന്തോഷ് ട്രോഫി ക്യാമ്പിൽ ജാഫറിക്ക വരില്ല. ആ വിജയം കഴിഞ്ഞു അടുത്ത വര്‍ഷം ഏറ്റുവാങ്ങിയ പരാജയത്തിന്റെ കഥ ഏറ്റു പറയാനും ഒരാള്‍ ഇനി ഇല്ല. വിജയത്തിന്റെ അഭിമാനവുമായി തലയുയർത്തി പോയി തോറ്റുപോരുമ്പോൾ ഹൃദയം തകർന്ന കാര്യം പറയുമ്പോൾ കണ്ണിൽ ഹൃദയരക്തം പൊടിഞ്ഞുവരുമായിരുന്നു. ജീവനും ശ്വാസവും പന്തിൽ ഊതി കയറ്റിയ ഒരു തലമുറയുടെ ജീവിതമായിരുന്നു അത്. 1973ലെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിന്റെ അഭിമാനവും സന്തോഷവും കരിവണ്ടി നിറയെ കയറ്റിയാണ് കൊച്ചിയിൽ നിന്ന് കേരള ടീം 1974 ചാമ്പ്യൻഷിപ്പിന് പഞ്ചാബിലേക്ക് പുറപ്പെടുന്നത്. തലേവർഷം കപ്പുയർത്തിയ ടീമിലെ മിക്കവരും ഇത്തവണയും ഉണ്ട്. ഗോളി മജീദ്, പ്രതിരോധത്തിൽ ബാലൻ, ഇസ്ഹാഖ്, സലീം ഏതാനും പുതിയ കളിക്കാരും എത്തി. 

കോച്ചും മാറിയിട്ടില്ല, സൈമൺ സുന്ദർരാജ് തന്നെ. നായകൻ കൊച്ചിയിൽ കേരളത്തെ വിജയത്തിലേക്ക് നയിച്ച ’ എന്‍ജിൻ റൂം ’ ടി എ ജാഫർ. കിരീടം നിലനിർത്തുക എന്നതിനപ്പുറം മറ്റൊരു അജണ്ടയും ഇല്ല. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം ആദ്യമത്സരത്തിന്റെ തലേന്നാണ് ടീം ജലന്ധറിൽ തീവണ്ടിയിറങ്ങുന്നത്. പാലക്കാട്, ആന്ധ്ര വഴി ഡൽഹിയിൽ ഇറങ്ങിയ കേരള ടീമിന് ജലന്ധറിൽ എത്താൻ ടിക്കറ്റില്ല. സൈമൺ സാറും മക്കളും ഓൾഡ് ഡൽഹി സ്റ്റേഷനിൽ ഇരുന്ന് ദൈവത്തെ വിളിച്ചു. പി സി ചാക്കോയുടെ രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെട്ടു. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമാണ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്ക് ’ എന്തും ’ നടക്കും. ടിക്കറ്റ് ഉടനടി ഓക്കേ. പിന്നീട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ, ഫിഫ എന്നിവയിലെല്ലാം ഉന്നതസ്ഥാനം വഹിച്ച പ്രിയരഞ്ജൻദാസ് മുൻഷി ആയിരുന്നു അന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
ഗിൽബർട്ട്സൺ സാങ്മയുടെ ഗോൾവഴി വിധിവന്നു. ഒറ്റഗോളിന് തോറ്റ നിലവിലെ ജേതാക്കൾ പുറത്ത്. മുഖത്ത് പറ്റിക്കിടക്കുന്നത് മഞ്ഞോ കണ്ണീരോയെന്ന് കാണികൾക്ക് തിരിയാത്തവിധം കേരള ടീം ഡ്രസിങ് റൂമിലേക്ക് മടങ്ങി. 

ഹിന്ദുസ്ഥാൻ ടൈംസ് ” മാന്‍ വിത്ത് ഗോള്‍ഡന്‍ ബൂട്ട്” എന്ന് വിശേഷിപ്പിച്ച അന്നത്തെ പയ്യനായ ഗിൽബർട്ട്സൺ സാങ്മയുടെ ആദ്യ സന്തോഷ് ട്രോഫിയായിരുന്നു ഇത്. പിന്നീട് അദ്ദേഹം പുലികൾ വാഴുന്ന ഇന്ത്യൻ ടീമിലേക്ക് വരെ കയറിവരുന്നുണ്ട്.
‘ഫുട്ബോൾ ജീവിതത്തിൽ ഒരുപാട് സന്തോഷനിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഏറ്റവും സങ്കടപ്പെട്ട് കരഞ്ഞത് 1974ൽ അസമിനോട് തോറ്റ സമയത്താണ് ’ ജാഫർക്ക പലതവണ പറഞ്ഞു കണ്ണീരണിയുമ്പോൾ ആശ്വസിപ്പിക്കാനാവാതെ താഴെ നോക്കി നിൽക്കും.ഇനി ആ കഥകൾ ചരിത്രമാണ്.കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ വേറിട്ട ആ കാലം ഇനി ചരിത്രത്തിലെ സുവർണ കാലം. 

Eng­lish Summary;The peo­ple did not stand still when they won; No tears have dried in the mem­o­ry of the loss
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.