5 December 2025, Friday

‘പൃഥ്വിരാജിനെ ഇല്ലാതാക്കാൻ സിനിമയിലുള്ളവര്‍ തന്നെ ശ്രമിക്കുന്നു’: മല്ലിക സുകുമാരൻ

Janayugom Webdesk
കൊച്ചി
November 28, 2025 2:49 pm

പൃഥ്വിരാജ് സുകുമാരനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ‘വിലായത്ത് ബുദ്ധ’ സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഇതിന്‍റെ ഭാഗമായാണെന്നും മല്ലിക പറഞ്ഞു. സിനിമാ വ്യവസായത്തിനകത്തുള്ളവർ തന്നെയാണ് പൃഥ്വിരാജിനെ തകർക്കാൻ ശ്രമിക്കുന്നതെന്നും മല്ലിക ആരോപിക്കുന്നു.

‘‘പൃഥ്വിരാജിനെതിരെ ആക്രമണം വരുമ്പോൾ എതിർത്ത് പറയാനിവിടെ സംഘടനകളും വ്യക്തികളുമൊക്കെ കുറവാണ്. ഞാൻ നോക്കുമ്പോൾ വെറുതേ ഇങ്ങനെ തെറി പറയുകയാണ്. പൃഥ്വിയാണ് അവരുടെ പ്രധാന ലക്ഷ്യം. തിലകൻ ചേട്ടന്‍റെ മകൻ തിരിച്ചുവരുന്നതിലും ആർക്കൊക്കെയോ എതിർപ്പുണ്ടെന്ന് പറയുന്നു. ഇതൊന്നും ചോദിച്ചാൽ കൃത്യമായി മറുപടി തരാൻ സംഘടനയിൽ ആരുമില്ല. ഞങ്ങളുടെയൊന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല. പൃഥ്വിരാജെന്ന നടനെ ഇല്ലാതാക്കാനാണ് ശ്രമം. സിനിമ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കണം. ഇല്ലെങ്കിൽ എനിക്ക് പറയാൻ കഴിയുന്നിടത്തെല്ലാം ഞാൻ പറയും.’

ആക്രമണമുണ്ടാകുമ്പോൾ സംഘടന കൂടെനിൽക്കുകയാണ് വേണ്ടതെന്നും മല്ലിക വ്യക്തമാക്കി. ആർട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആർട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നിൽക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു. സൈബർ ആക്രമണം നടത്തിയവരുടെ ഐഡി താൻ ശേഖരിച്ചിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.