22 January 2026, Thursday

Related news

January 20, 2026
December 9, 2025
November 23, 2025
November 20, 2025
November 18, 2025
October 29, 2025
August 22, 2025
July 31, 2025
February 28, 2025
January 15, 2025

സോഷ്യൽ മീഡിയ വഴി സ്ഥാനാർത്ഥിയെ അപമാനിച്ചയാളെ പിടികൂടി

Janayugom Webdesk
ചെങ്ങന്നൂർ
November 23, 2025 7:13 pm

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ നടന്നുവരുന്നതിനിടെ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി മൂന്നാം വാർഡിലെ സ്ഥാനാർത്ഥിക്കെതിരെ സോഷ്യൽമീഡിയ വഴി അപമാനകരമായ പരാമർശങ്ങൾ നടത്തിയയാളെയാണ് പിടികൂടിയത്. ചെങ്ങന്നൂർ കിഴക്കേ നട ഭാഗത്ത് സന്നിധിയിൽ വീട്ടിൽ രാജേഷ് സി ബാബു ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തു. 

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇയാൾ ഫേസ്ബുക്ക് ലൈവ് വഴി രാഷ്ട്രിയ പാർട്ടിയുടെ പ്രതിനിധിയായി മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥിക്കെതിരെ സ്ത്രീത്വത്തിന് അപമാനം ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുകയായിരുന്നു. ഇത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതറിഞ്ഞ സ്ഥാനാർത്ഥി ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിനെത്തുടർന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ കേസിൽ ചെങ്ങന്നൂർ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.