22 January 2026, Thursday

Related news

January 21, 2026
January 9, 2026
January 7, 2026
December 4, 2025
November 29, 2025
October 24, 2025
October 18, 2025
October 3, 2025
August 18, 2025
July 22, 2025

വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചു; നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു

Janayugom Webdesk
ചെന്നൈ
May 17, 2025 3:56 pm

വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി. നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസ്സത്തെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും നാഷനൽ ടെസ്റ്റിങ് ഏജൻസിയും മറുപടി നൽകുംവരെയാണു ഫലം തടഞ്ഞത്. 45 മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണു നടപടി. കേസ് ജൂൺ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 4നാണു പരീക്ഷ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.