പെഗാസസിനെക്കുറിച്ച് അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ സമിതിക്കെതിരെ ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് സംഘടന. കഴിഞ്ഞ മാസമാണ് ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷന് എന്ന എന്‍ജിഒയുടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സമിതിയുടെ അന്വേഷണം സ്റ്റേ ചെയ്തത്. ഗ്ലോബല്‍ വില്ലേജിന് ആര്‍എസ്എസുമായും ബിജെപി നേതൃത്വം നല്കുന്ന ഹരിയാന സര്‍ക്കാരുമായും അടുത്ത ബന്ധമുണ്ടെന്ന് ദ ന്യൂസ് ക്ലിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയിലെ പ്രധാനികളായ ചിലര്‍ക്ക് കേന്ദ്ര, ഹരിയാന സര്‍ക്കാരുകള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പെഗാസസ് ചാര സോഫ്റ്റ്വേര്‍ പരാതിക്കാരുടെ ഫോണുകളില്‍ കണ്ടെത്തിയതായി സൈബര്‍ വിദഗ്ധര്‍ സുപ്രീം കോടതി അന്വേഷണ സമിതി മുമ്പാകെ വ്യക്തമാക്കി. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായി രണ്ട് വിദഗ്ധരാണ് മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് ഗവേഷകരില്‍ ഒരാള്‍ ഏഴ് ആളുകളുടെ ഐഫോണുകള്‍ പരിശോധിച്ചു, ഇതില്‍ രണ്ടെണ്ണത്തില്‍ പെഗാസസ് ബാധിച്ചതായി കണ്ടെത്തിയെന്നും പാനലിന് മുമ്പാകെ മൊഴിനല്‍കി.
ENGLISH SUMMARY:The petition was filed by the RSS against the Bengal Committee
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.