സൗത്ത് കൊറിയയില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം 650 അടി ഉയരത്തില്‍ വച്ച് യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു. സിയോളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 200 യാത്രികരുമായ പോയ ദി എയര്‍ബസ് എ321–200 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതിലാണ് ഡീഗു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേക്കരികില്‍ യാത്രികന്‍ തുറന്നത്.
🚨 Un pasajero ha abierto una salida de emergencia del #A321 HL8256 de #AsianaAirlines en pleno vuelo.
El vuelo #OZ8124 entre Jeju y Daegu del 26 de mayo se encontraba en aproximación cuando una de las salidas de emergencia sobre el ala fue abierta por un pasajero.
El avión… pic.twitter.com/G0rlxPNQuW— On The Wings of Aviation (@OnAviation) May 26, 2023
വാതിലിനടുത്ത് ഇരുന്ന യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റിന്റെ ലിവറില്‍ അമര്‍ത്തുകയായിരുന്നു. വാതില്‍ തുറന്നതോടെ ചില യാത്രികര്‍ക്ക് ശ്വാസം തടസം നേരിട്ടു. ബുദ്ധമുട്ട് അനുഭവപ്പെട്ട ഒമ്പത് പേരെ വിമാനം ലാന്‍ഡ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകള്‍ ആര്‍ക്കുമില്ലെന്ന് ഏഷ്യാന എയര്‍ലൈന്‍സ് അറിയിച്ചു. വാതില്‍ തുറന്ന യാത്രികനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
English Summary:The plane’s emergency exit opened at 650 feet; Nine people are in hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.