4 February 2026, Wednesday

Related news

February 4, 2026
January 29, 2026
January 28, 2026
December 6, 2025
December 5, 2025
November 26, 2025
November 23, 2025
November 23, 2025
November 15, 2025
November 11, 2025

അതിജീവിതയെ വിവാഹം കഴിച്ചു; 23കാരന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കി

Janayugom Webdesk
കൊച്ചി
February 4, 2026 8:30 am

23കാരന്റെ പേരിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെതാണ് ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായി കഴിഞ്ഞ ജൂണിൽ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെറ്റായ കേസാണെന്നും പരാതിക്കാരിയെ താൻ വിവാഹം കഴിച്ചെന്നും ഇപ്പോൾ പ്രായപൂർത്തിയായെന്നും കാട്ടിയാണ് കേസ് റദ്ദാക്കാനായി ഹർജി ഫയൽ ചെയ്തത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയൽ ചെയ്തു.

തുടർന്നാണ് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് കേസിന്റെ തുടർനടപടികൾ റദ്ദാക്കിയത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിൾ ബെഞ്ച് കണക്കിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.