
എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആകാശ് കൃഷ്ണയെ പിടികൂടിയത്. പൊലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പിടിയിലാകുമെന്നായതോടെ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കയ്യിലും മാരകമായി കടിച്ചു പരുക്കേൽപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റുള്ളവർക്കായി വ്യാപക പരിശോധന നടത്തി വരുകയാണെന്നും പൊലീസ് കൂട്ടിചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.