25 December 2025, Thursday

Related news

December 24, 2025
December 24, 2025
December 23, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 10, 2025
December 10, 2025

56 മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വടിവാള്‍ പ്രയോഗം; സജീവനെ പൊലീസ് പിടികൂടിയത് നാടകീയമായി

Janayugom Webdesk
കൊല്ലം
January 7, 2023 6:11 pm

ചിതറയില്‍ വടിവാള്‍ വീശി മണിക്കൂറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടികൂടി. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് സജീവനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. 56 മണിക്കൂറാണ് ഇയാള്‍ വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയത്. ഇയാളുടെ അമ്മയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഫ്തിയില്‍ വീട്ടിനുള്ളില്‍ കയറിയ പൊലീസും നാട്ടുകാരുമാണ് സജീവനെ കീഴ്പ്പെടുത്തിയത്. 

ഇയാളുടെ പട്ടികളെയും പൊലീസ് മെരുക്കി പിടികൂടി. അതിനിടെ വടിവാള്‍ വീശിയതോടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.സജീവന്‍ വടിവാള്‍ വീശി വളര്‍ത്തുനായകള്‍ക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവന്‍ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ വേണ്ടി സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ നാല് പൊലീസുകാരെ മഫ്തിയില്‍ നിര്‍ത്തിയിരുന്നു.

പൊലീസ് വീടിനകത്ത് കയറുമെന്ന ഘട്ടമായപ്പോള്‍ അമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ച് അമ്മയെ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. പിന്നീട് സ്വന്തം കഴുത്തില്‍ വടിവാള്‍വച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചതോടെ പൊലീസ് വീട്ടിനകത്ത് കയറുന്നതില്‍ നിന്ന് താത്കാലികമായി പിന്‍മാറി.

പൊലീസ് എത്തിയതോടെ ഷോക്കേസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. നാട്ടുകാര്‍ സജീവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. വിവിധ ഇടങ്ങളില്‍ തന്റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ ഭുമിയുടെ പ്രമാണങ്ങള്‍ അയല്‍വാസികളായ പലരുടെയും കൈവശമാണുള്ളത്. അവയെല്ലാം തിരികെ കൊണ്ടുവന്ന് അവര്‍ മാപ്പുപറഞ്ഞാല്‍ മാത്രമെ പുറത്തിറങ്ങുവെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. 

Eng­lish Sum­ma­ry; The police caught Sajeev dramatically
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.