22 February 2026, Sunday

Related news

February 20, 2026
February 20, 2026
February 18, 2026
February 17, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 3, 2026

വിവാഹ ചടങ്ങിനിടെ 15കാരിയെ ശുചിമുറിയിൽ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
November 24, 2025 8:53 pm

15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ പിടികൂടാൻ കഴിയാതെ പൊലീസ്. ഉത്തർപ്രദേശിലെ ഹർദോയി സ്വദേശിനിയായ പെൺകുട്ടി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം ദ്വാരകയില്‍ എത്തുകയായിരുന്നു. വിവാഹചടങ്ങിനിടെ മണ്ഡപത്തിലെ ശുചിമുറിയിൽ വച്ച് 25കാരനായ ബന്ധു കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചതോടെയാണ് ബന്ധുക്കൾ വിവരം അറി‌ഞ്ഞത്.

പിന്നാലെ സംഭവസ്ഥലത്ത് നിന്നും യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഉടൻ തന്നെ യുവാവിനെ പിടികൂടുമെന്നും വ്യക്തമാക്കി. പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.