7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Janayugom Webdesk
കോട്ടയം
October 27, 2024 12:11 pm

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് വി.ബിന്ദു (44) ആണ് മരിച്ചത്. മൂലേപ്പീടികയില്‍ ഭർതൃസഹോദരന്റെ വാടകവീടിനു സമീപത്തെ കൃഷിയിടത്തിലുള്ള ഷെഡില്‍ മരിച്ച നിലയില്‍ ഇന്നലെ രാവിലെയാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിന്ദുവിന്റെ മകന്റെ വിവാഹം അടുത്ത മാസം മൂന്നിനു നടക്കാനിരിക്കെയാണ് സംഭവം.

വെള്ളിയാഴ്ച വൈകിട്ട്, മൂലേപ്പീടികയില്‍ താമസിക്കുന്ന ഭർതൃസഹോദരന്റെ വീട്ടില്‍ ഭർത്താവ് കെ.പി.പ്രമോദിനൊപ്പം ബിന്ദു എത്തിയിരുന്നു. തുടർന്ന് വൈകിട്ട് 5ന് വീടിനു പുറത്തേക്കു പോയ ബിന്ദുവിനെ കാണാതാവുകയിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണു ഭർതൃസഹോദരന്റെ വീട്ടില്‍ നിന്ന് 200 മീറ്റർ അകലെയുള്ള കൃഷിത്തോട്ടത്തിലെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ബിന്ദു ജീവനൊടുക്കിയതാണെന്നാണ് നിഗമനം. സംസ്കാരം ഇന്നു മണർകാട് എസ്‌എൻഡിപി ശ്മശാനത്തില്‍ നടക്കും.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.