20 February 2026, Friday

Related news

February 18, 2026
February 14, 2026
February 10, 2026
February 9, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026

പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിലെ റസ്റ്റ് റൂമില്‍ തൂങ്ങിമ രിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
തൃശൂര്‍
October 15, 2023 2:47 pm

തൃശൂരിൽ പൊലീസുകാരനെ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനായ ഗീതു കൃഷ്ണനെയാണ് ആത്മഹത്യ ചെയ്ത നിലയല്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ് ഗീതു കൃഷ്ണൻ. ഞായറാഴ്ച രാവിലെ എഴേകാലോടെയാണ് സംഭവം.

സ്റ്റേഷനിലെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാളായി വീട്ടിലേക്ക് പോയിരുന്നില്ല. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: The police offi­cer was found hang­ing in the restroom of the station

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.