23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 2, 2024
December 18, 2022
December 4, 2022
October 22, 2022
October 21, 2022
August 12, 2022
April 27, 2022
March 20, 2022
March 9, 2022
February 28, 2022

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ അന്തരിച്ചു

Janayugom Webdesk
കൊല്ലം
December 4, 2022 2:22 pm

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ് പി എം ഹരിദാസ് അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1984 ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ്, സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്.

അന്ന് തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതു ശ്മശാനത്തിൽ വെച്ച് നടക്കും.

Eng­lish Sum­ma­ry: The police offi­cer who inves­ti­gat­ed the Suku­maraku­rup case passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.