23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026

പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Janayugom Webdesk
ലക്‌നൗ
September 2, 2024 9:54 am

പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19) ആണു മരിച്ചത്. മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക, ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് റസ്‌തോഗിയുടെ മകളാണ്. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് റസ്‌തോഗി.

തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ട അനികയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടിയുടെ ദേഹത്ത് പരിക്കേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹോസ്റ്റൽ മുറിക്കകത്ത് സംശയാസ്പദമായ രീതിയിൽ ഒന്നും കാണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയുടെ മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.