14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 9, 2025
December 7, 2025
December 6, 2025
December 6, 2025

കെ സുധാകരനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു

Janayugom Webdesk
കൊച്ചി
March 20, 2023 7:53 pm

കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത് എറണാകളും സെൻട്രൽ പൊലീസ്. കോൺഗ്രസിന്റെ കൊച്ചി ഉപരോധം സംഘടിപ്പിച്ചതിലാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്റെ പ്രസംഗം. പൊലീസിനെയല്ല ആരെയും പിന്തുടര്‍ന്നു ആക്രമിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് ശേഷിയുണ്ടെന്ന് സുധാകരൻ പ്രസംഗിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധത്തിൽ മർദ്ദനമേറ്റു എന്ന് വ്യക്തമാക്കി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസിൽ പരാതി നൽകിയിരുന്നത്. 

ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെയാണ് കോർപ്പറേഷൻ സെക്രട്ടറിയ്ക്കും ജീവനക്കാ‍ർക്കും മർദ്ദനമേറ്റത്. കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരെ മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

Eng­lish Summary;The police reg­is­tered a case against K Sud­hakaran for attempt­ed rioting

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.