19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

തൊണ്ടി മുതലായ 60 കുപ്പി മദ്യം എലി കുടിച്ചു, എലിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്

Janayugom Webdesk
ഭോപ്പാല്‍
November 9, 2023 6:19 pm

തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചെന്ന വാദവുമായി മധ്യപ്രദേശ് പൊലീസ്. ചിന്ദ്വാരയിലാണ് സംഭവം. തെളിവായി സൂക്ഷിച്ചിച്ച് വച്ചിരുന്ന 60 കുപ്പി മദ്യമാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികള്‍ കുടിച്ച് തീര്‍ത്തുവെന്ന് പൊലീസ് മറുപടി നല്‍കിയത്. മദ്യം കുടിച്ചെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും പറയുന്നു. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. 

പ്ലാസ്റ്റിക് ബോട്ടിലുകളാണ് എലികൾ കടിച്ച് നശിപ്പിച്ചതെന്ന് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയും ചെയ്തെന്നാണ് വാദം. എലിക്കെണി വച്ചാണ് ഒരു എലിയെ പിടികൂടിയത്. വിവിധ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് നേരത്തെ ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത് എലി ശല്യത്തേ തുടര്‍ന്ന് ഇപ്പോള്‍ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്റ്റേഷന്‍ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയർ ഹൌസില്‍ എലി ശല്യം രൂക്ഷമാണെന്നും ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നും പൊലീസ് വിശദമാക്കുന്നത്.

Eng­lish Summary:The police said that the rat drank 60 bot­tles of liquor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.