
തമിഴ്നാട്ടില്‍ കവർച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ്, ഇർഫാൻ, ആരിഫ് ഗ്വാജിവാല എന്നിവരെയാണ് പൊലീസ് വെടിവച്ച് കീഴ്‍പ്പെടുത്തിയത്. കൗണ്ടംപാളയം ഹൗസിങ് യൂണിറ്റിലുള്ള 13 വീടുകളിൽ നിന്നായി 56 പവൻ ആഭരണങ്ങളും, മൂന്ന് കിലോ വെള്ളി സാധനങ്ങളും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ.
കുനിയമുത്തൂർ ബികെ പുതൂരിൽ നിന്നും കുളത്തുപ്പാളയം പോകുന്ന വഴിയിലെ തിരുനഗർ കോളനിയിൽ വച്ചാണ് ശനിയാഴ്ച രാവിലെ പ്രതികളെ പൊലീസ് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ച് കീഴ്പ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.