
കർണാടകയിലെ പുത്തൂരിൽ കാലികളുമായി പോയ മലയാളിയായ ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു. കാസർകോട് സ്വദേശിയായ അബ്ദുള്ളയ്ക്കാണ് വെടിയ്പില്‍ പരിക്കേറ്റത്. അനധികൃത കാലിക്കടത്തെന്ന് ആരോപിച്ചായിരുന്നു പുത്തൂർ റൂറൽ പൊലീസിന്റെ വെടിവയ്പ്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിലാണ് വെച്ചാണ് ആക്രമണമുണ്ടായത്. കന്നുകാലികളുമായി പോകുകയായിരുന്ന ലോറി പൊലീസ് തടയുകയും നിർത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ലോറി പിന്തുടര്‍ന്ന വെടിയുതിര്‍ക്കുകയായിരുന്നു. കാലില്‍ വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെള്ളാരി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.