19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024

നയപ്രഖ്യാപന പ്രസംഗം മോഡി സര്‍ക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമം: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2024 6:25 pm

പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗം മോഡി സർക്കാരിന്റെ ഭരണപരാജയങ്ങൾ മറച്ചുവയ്ക്കാനുള്ള വിഫലശ്രമമാണെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ജനുവരി 22 ന് പ്രതിഷ്ഠ നടന്നതിനുശേഷം രാമക്ഷേത്രം സന്ദർശിച്ച ഭക്തരുടെ എണ്ണത്തെ പ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ അതേ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒരു കണക്കുകളും അവതരിപ്പിക്കാനില്ലായിരുന്നു എന്നത് ഹിന്ദുത്വ ഭരണകൂടത്തിന്റെ മുൻഗണനകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പുതിയ ഇന്ത്യയെന്ന സൗധത്തിന്റെ നാല് ശക്തമായ തൂണുകളായി യുവശക്തി, സ്ത്രീശക്തി, കര്‍ഷകര്‍, ദരിദ്രര്‍ എന്നിവരെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഈ നാല് വിഭാഗങ്ങള്‍ മോഡി സര്‍ക്കാരിന്റെ കാലത്ത് നേരിട്ട ദുരിതങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമാണ്. കടുത്ത തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുന്ന യുവാക്കളോട് അപര്യാപ്തവും നിര്‍ര്‍ത്ഥകവുമായ അഗ്നിപഥ് പദ്ധതിയാണ് വാഗ്ദാനം ചെയ്യുന്നത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ പുരുഷാധിപത്യഘടകങ്ങള്‍ക്ക് ശക്തിപകരുന്നതിനാല്‍ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചിരിക്കുന്നു. നിരവധി ബിജെപി നേതാക്കൾ ബലാത്സംഗം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ നേരിടുന്നു, ചിലര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.

2014ലെ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് നരേന്ദ്രമോഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിനുശേഷവും കർഷകരുടെ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും മോഡിയുടെ ഭരണകാലയളവ് വന്‍ തകര്‍ച്ചയാണ് രാജ്യത്തിന് നല്‍കിയത്. എന്നിട്ടും സമർത്ഥമായ വാചാടോപം നടത്തുന്നതിന് പിന്നിലെ വസ്തുത ആളുകൾ മനസ്സിലാക്കുമെന്നും 2024 ലെ തെരഞ്ഞെടുപ്പിൽ അവര്‍ അതിന് ഉത്തരം നൽകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: The pol­i­cy announce­ment speech is an attempt to run away from the gov­er­nance fail­ures of the Modi gov­ern­ment: Binoy Vishwam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.