23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

‘അതിശയ വിളക്ക്‘ചിത്രത്തിന്റെ ടെറ്റിൽ പോസ്റ്റർ പുറത്ത്

പി ആർ സുമേരൻ
കൊച്ചി
September 1, 2023 4:01 pm

മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോർട്ട് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ‘അതിശയ വിളക്ക്’ നെജീബലി സംവിധാനം ചെയ്യുന്നു. മലയാളികളുടെ പ്രിയതാരങ്ങൾ തങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ടെറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. സൂപ്പർ ഹീറോ ചിത്രമായ അതിശയ വിളക്കിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ഷെമീർ ഗുരുവായൂരാണ്.

ഗാനരചന എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. ക്യാമറ സോണി സുകുമാരൻ. എഡിറ്റിങ് ജിതിൻ കൂബുക്കാട്ട്. മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ , പ്രൊഡക്ഷൻ കൺട്രോളർ ദാസ് വടക്കുംചേരി ‚പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബ റോയ് തൈക്കാടൻ, പ്രൊജക്റ്റ് ഡിസൈനർ ഫസൽ ഗുരുവായൂർ. പിആർഒ പി ആർ സുമേരൻ. 

ചിത്രീകരണം ജാർഗണ്ട്, ഒറ്റപ്പാലം, പാലക്കാട് ‚വയനാട് എന്നിവടങ്ങളിലായി സെപ്തംബർ അവസാനം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

Eng­lish Sum­ma­ry: The poster of the movie ‘Atishaya Vilak’ is realsed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.