9 December 2025, Tuesday

Related news

November 26, 2025
July 18, 2025
June 8, 2025
April 20, 2025
April 20, 2024
February 2, 2024
January 24, 2024
October 5, 2023
October 3, 2023
July 17, 2023

ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊ ന്നു: പ്രതികളെ പിടികൂടാനാകാതെ പൊലീസ്

Janayugom Webdesk
അമൃത്‌സര്‍
April 20, 2024 12:15 pm

ഗർഭിണിയായ ഭാര്യയെ കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്ന് ഭർത്താവ്. പഞ്ചാബിലെ അമൃത്‌സറിലെ ബുലെദ് നംഗൽ ഗ്രാമത്തിലാണ് സംഭവം. ആറ് മാസം ഗർഭിണിയായ പിങ്കി എന്ന യുവതിയെയാണ് സുഖ്ദേവ്യെ എന്നയാള്‍ കട്ടിലില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയത്. 

ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയും ദമ്പതികള്‍ തമ്മില്‍ വഴക്ക് നടന്നിരുന്നു. തുടർന്ന് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇരട്ടക്കുട്ടികളായിരുന്നു പിങ്കിയുടെ വയറ്റിലുണ്ടായിരുന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ പിങ്കി മരിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനുപിന്നാലെ സുഖ്ദേവ് ഒളിവിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The preg­nant woman was kil led by her hus­band on fire: the police could not catch the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.