23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

ഗര്‍ഭിണിയെ ഭര്‍ത്താവും വീട്ടുകാരും പച്ചയ്ക്ക് തീകൊളുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 9:55 pm

ഗര്‍ഭിണിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പച്ചയ്ക്ക് തീകൊളുത്തി. ഡല്‍ഹിയിലെ ഭവാനയിലാണ് സംഭവം. ഏഴ് മാസം ഗര്‍ഭണിയായ യുവതിയാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ ക്രൂരതയ്ക്കിരയായത്. ഡല്‍ഹിയിലെ ഭവാന പ്രദേശത്താണ് സംഭവം. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതാണെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ റിപ്പോര്‍ട്ടും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ വിശദാംശങ്ങളും കൈമാറാന്‍ ഡല്‍ഹി വനിതാ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

ജനുവരി ആറിനാണ് സംഭവം നടന്നത്. 26 കാരിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി ലഭിച്ചതായി ഡിസിഡബ്ല്യുവൃത്തങ്ങള്‍ പറഞ്ഞു. എട്ട് മാസം മുമ്പാണ് യുവതി വിവാഹിതയാകുന്നത്. ഇതിനുപിന്നാലെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുന്നുണ്ടെന്ന് സഹോദരന്‍ വെളിപ്പെടുത്തി. 

Eng­lish Sum­ma­ry: The preg­nant woman was set on fire by her hus­band and fam­i­ly members

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.