23 February 2026, Monday

Related news

February 16, 2026
February 5, 2026
February 2, 2026
February 1, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു

Janayugom Webdesk
കൊച്ചി
July 8, 2023 2:28 pm

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 43,640 രൂപയായി. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 5455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 43320 രൂപയായിരുന്നു. ജൂലൈ ഒന്നിനും രണ്ടിനും 43320 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈ മൂന്നിന് സ്വര്‍ണവില ഇടിഞ്ഞ് 43240 രൂപയിലെത്തി. ജൂലൈ നാലിന് വീണ്ടും സ്വര്‍ണവില 43320 രൂപയിലെത്തുകയായിരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വില.

ENGLISH SUMMARY:The price of gold rose again in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.