23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ബിജെപിയില്‍ ചേര്‍ന്ന വൈദികനെ സഭാ ചുമതലകളില്‍ നിന്ന് പുറക്കാക്കി

Janayugom Webdesk
തിരുവനന്തപുരം
January 5, 2024 11:05 am

ബിജെപിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കി. ഫാ ഷൈജുവിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെയും നിയമിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ യോഗത്തിലാണ് ഫാ.ഷൈജുവിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്. സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി.

പള്ളിവികാരം,സണ്‍ടേസ്ക്കൂള്‍ ഭദ്രാസനം സെക്രട്ടറി എന്നീ ചുമതലകളില്‍ നിന്നാണ് ഫാ ഷൈജുവിനെ മാറ്റിയിരിക്കുന്നത്സഭ അദ്ധ്യക്ഷന്റെ നിര്‍ദേശാനുസരണം ഫാ ഷൈജുവിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വരുന്നത് വരെ ഫാ. ഷൈജു കുര്യനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായുള്ള സഭയുടെ അറിയിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നിലക്കല്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ട് ബിജെപിയില്‍ ചേര്‍ന്ന ഫാ ഷൈജുവിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ഫാ. ഷൈജുവിനെതിരെ സഭ അദ്ധ്യക്ഷന് വിവിധ പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സഭ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുള്ളത്.എന്നാല്‍ തന്റെ നിര്‍ദേശാനുസരണം അവധി അനുവദിക്കുക മാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് ഫാ ഷൈജുവിന്റെ വിശദീകരണം.

തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് അറിഞ്ഞിരുന്നു എന്നും ഈ സാഹചര്യത്തില്‍ താന്‍ ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് തത്കാലത്തേക്ക് മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചതെന്നും ഫാ ഷൈജു പറഞ്ഞു.ഡിസംബര്‍ 31നാണ് ഓര്‍ത്തഡോക്‌സ് സഭ നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ കേന്ദ്ര മന്ത്രി വി മുരളീധരനില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്.

Eng­lish Summary:

The priest who joined the BJP was removed from the church duties

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.