ചീഫ്ജസ്റ്റീസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്തത് വിവാദമാകുന്നു.ഇതിനെതിരെ പരിഹാസവുമായി ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തു വന്നു.
മഹാരാഷ്ട്ര കേസില്‍ തീര്‍പ്പ് കല്പിക്കുന്നത് വൈകുമെന്ന് പ്രിയങ്ക ചതുര്‍വേദി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫലം അതു മറ്റൊരു ദിവസത്തേക്ക് മാറ്റുമന്ന് പരിഹസിച്ച അവര്‍ ആര്‍ട്ടിക്കിള്‍10 എങ്ങനെ പാലിക്കപ്പെടുമെന്ന ചോദ്യവും ഉന്നയിച്ചു അതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് റാണാജിത്ത് വന്നു.
എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്നും ഇതോടെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടുവെന്നും ഇന്ദിര ജയ്സിങ് പ്രതികരിച്ചു .പരസ്യമായി പ്രകടിപ്പിച്ച വിട്ടുവീഴ്ചയെ സുപ്രീംകോടതി ബാർ അസോസിയേഷൻ അപലപിക്കണമെന്നും ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.