
സ്കൂള്‍ ബസിന് വശം കൊടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു. പൊൻകുന്നം മണ്ണടിശാല റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെ കനകപ്പലത്ത് വച്ചാണ് അപകടം ഉണ്ടായത്. വെൺകുറഞ്ഞി സ്കൂളിലെ ബസിന്റെ മുന്നിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ ബസ് എത്തുകയായിരുന്നു. സ്കൂൾ ബസ് വെട്ടിച്ച് മാറ്റിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ആർക്കും സാരമായ പരിക്ക് ഇല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.