24 December 2025, Wednesday

Related news

September 21, 2025
August 9, 2025
October 14, 2024
September 2, 2024
July 19, 2024
July 19, 2024
July 3, 2024
June 24, 2024
June 23, 2024
June 22, 2024

പിടിഎ സ്ക്കൂള്‍ ഭരണസമിതിയല്ല; വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
June 2, 2024 4:59 pm

സംസ്ഥാനത്തെ സ്ക്കൂളുകളില്‍ പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാന്‍. പിടിഎ എന്നത് സ്കൂള്‍ ഭരണസമിതിയായി കാണരുതെന്നും മന്ത്രി പറഞ്ഞുനിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നെന്നും പരാതിയുണ്ട്. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഒന്നാം ക്ലാസ്സില്‍ തന്നെ വലിയ തുക ഈടാക്കുന്നു. സംസ്ഥാനത്ത് എകീകൃത ഫീസ് ഘടന ഇതുവരെ ഇല്ല. അത് രൂപീകരിക്കേണ്ട സമയമായി. എകീകൃത ഫീസ് ഘടനയാണെങ്കില്‍ എയ്ഡഡ് മേഖലകളില്‍ വാങ്ങുന്ന വലിയ തുകകളെ ഒരു പരിധി വരെ കുറക്കാനാകും.

മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടു വരും എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ വലിയ ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നു. ചില അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍ ടിസി തടഞ്ഞു വെയ്ക്കുന്നതായി പരാതി ഉണ്ട്. ടിസി ഇല്ലാതെ തന്നെ ഇത്തരം കുട്ടികള്‍ക്ക് എയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:
The PTA is not the gov­ern­ing body of the school; Min­is­ter V Sivankut­ty will not allow charg­ing huge amount from students

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.