7 March 2026, Saturday

Related news

February 25, 2026
January 18, 2026
December 14, 2025
December 6, 2025
November 26, 2025
November 7, 2025
September 11, 2025
September 2, 2025
June 30, 2025
June 17, 2025

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്നു; കണ്ണൂരിൽ യുവാക്കൾ അറസ്റ്റിൽ

Janayugom Webdesk
കണ്ണൂർ
September 11, 2025 2:03 pm

പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പിൽ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് ഇന്നലെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഒരു വീട്ടിൽ വച്ചാണ് ഇവർ പാമ്പിനെ കൊന്ന് കറിയാക്കിയത്. പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.