6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
December 2, 2025
November 30, 2025

മഴ കളിച്ചു; ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക്‌ സ്വർണം

Janayugom Webdesk
ഹാങ്‌ചൗ
October 7, 2023 4:06 pm

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക്‌ സ്വർണം. ഫൈനലിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരം മഴയെത്തുടർന്ന്‌ ഉപേക്ഷിച്ചതോടെയാണ്‌ റാങ്കിങ്ങിലെ മുൻതൂക്കം വച്ച്‌ ഇന്ത്യക്ക് സ്വര്‍ണം സ്വന്തമാക്കാനായത്. മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 18.2 ഓവറിൽ 112 ന്‌ 5 എന്ന നിലയിൽ എത്തിയപ്പോഴാണ്‌ മഴ ആരംഭിച്ചത്. പിന്നീട് മത്സരം പുനരാരംഭിക്കാൻ കഴിയില്ല എന്ന്‌ ഉറപ്പായതോടെയാണ്‌ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്‌.

ടോസ് നേടിയ ഇന്ത്യ അഫ്‌ഗാനിസ്ഥാനെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു. മഴ ശക്തമായി തുടർന്നതോടെ കളി ഉപേക്ഷിക്കാൻ ഏഷ്യന്‍ ഗെയിംസ് സംഘാടകർ തീരുമാനിച്ചു. അതേസമയം വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബംഗ്ലദേശ് പാക്കിസ്ഥാനെ കീഴടക്കി.

Eng­lish Summary:The rain played; Gold for India in Asian Games men’s cricket
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.