27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 15, 2025
April 13, 2025
April 12, 2025
April 10, 2025
April 9, 2025
April 8, 2025

മഴ മുടക്കി; ഓസ്ട്രേലിയ‑ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

Janayugom Webdesk
റാവല്‍പിണ്ടി
February 25, 2025 10:27 pm

ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴയെത്തുടര്‍ന്ന് ഓസ്ട്രേലിയ‑ദക്ഷിണാഫ്രിക്ക മത്സരം ടോസ് പോലുമിടാനാകാതെ ഉപേക്ഷിച്ചു. റാവൽപിണ്ടിയിലെ തുടർച്ചയായ ചാറ്റൽ മഴയാണ് തിരിച്ചടിയായത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. 20 ഓവർ മത്സരംപോലും നടത്താനാവാത്ത സാഹചര്യമായതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം പോയിന്റോടെ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്. ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ഇന്ന് പരസ്പരം ഏറ്റുമുട്ടും. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. സെമിയിലേക്ക് കടക്കാൻ വിജയിക്കുന്നവർക്ക് അടുത്ത എതിരാളിയെ കൂടി തോല്പിക്കേണ്ടിവരും. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും നിലവില്‍ ഓരോ മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.