കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ റാമ്പ് തുറന്നു നൽകാത്തതിനാൽ പടികൾ കയറേണ്ടി വന്ന രോഗി കുഴഞ്ഞുവീണ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നെടുവത്തൂർ കുറുമ്പാലൂർ സ്വദേശി രാധാകൃഷ്ണൻ (56) മരിച്ചത്. ശ്വാസം മുട്ടലുമായി ആശുപത്രിയിലെത്തിയ രോഗിയെ കുത്തിവച്ച ശേഷം മുകൾ നിലയിലേക്ക് അയക്കുകയായിരുന്നു. ലിഫ്റ്റ് ഇല്ലാത്തതിനാൽ ചക്രക്കസേരയിലിരുത്തി കൊണ്ടു പോകുന്നതിനുള്ള ചരിഞ്ഞ പാത (റാമ്പ്) ജീവനക്കാർ തുറന്നുനൽകിയില്ല. പടികൾ കയറിയ രോഗി കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം തിരികെ കൊണ്ടു വരാനും റാമ്പ് തുറന്നുകൊടുത്തില്ല. മൃതദേഹം പടികളിലൂടെ ബന്ധുക്കൾ ചുമന്നാണ് താഴേക്ക് എത്തിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
English Summary: The ramp was not opened; The Human Rights Commission registered a case in the case of the death of the patient who collapsed while climbing the stairs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.