ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒബ്സ്ട്രക്ടിങ് ദി ഫീല്‍ഡ് ഔട്ടായി ബംഗ്ലാദേശ് ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റിനിടെയാണ് സംഭവം. കൈല്‍ ജാമിസണ്‍ എറിഞ്ഞ 41-ാം ഓവറില്‍ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റിലേക്ക് പോകുകയാണെന്ന് ധരിച്ച് റഹീം കൈ കൊണ്ട് തട്ടുകയായിരുന്നു. പിന്നാലെ കിവീസ് താരങ്ങള്‍ ഒബ്സ്ട്രക്ടിങ് ദി ഫീല്‍ഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു.
സംശയം തോന്നിയ ഗ്രൌണ്ട് അമ്ബയര്‍മാര്‍ ഇക്കാര്യം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. ടിവി റീപ്ലേകളില്‍ മുഷ്ഫിഖര്‍ തെറ്റ് ചെയ്തതായി കണ്ടെത്തുകയാണ്. ബാറ്റില്‍ തട്ടി പോകുന്ന പന്തില്‍ ഉടനെ തന്നെ കൈ കൊണ്ട് തൊടാൻ ഒരു ബാറ്റര്‍ക്ക് അവകാശമില്ല. ഇതോടെ ഈ രീതിയില്‍ പുറത്താവുന്ന ആദ്യ ബംഗ്ലാദേശി താരമെന്ന നാണക്കേടിന്റെ റെക്കോഡ് മുഷ്ഫിഖുറിന്റെ തലയിലായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താകുന്ന 11-ാമത്തെ താരവുമാണ്.
English Summary:The rarest of rares; Bangladesh star obstructing the field out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.