14 December 2025, Sunday

Related news

August 30, 2025
August 23, 2025
March 27, 2025
February 4, 2025
November 19, 2024
September 10, 2024
September 3, 2024
May 17, 2024
May 17, 2024
March 18, 2024

റേഷൻ വിഹിതം പകുതിയായി വെട്ടിക്കുറച്ചു, മണ്ണെണ്ണ കുറയ്ക്കരുത്: കേരളം

Janayugom Webdesk
തിരുവനന്തപുരം
April 2, 2023 10:40 pm

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്രം അനുവദിച്ചിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ 50 ശതമാനം വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് 3,888 കിലോ ലിറ്ററിൽ (38.88 ലക്ഷം ലിറ്റർ) നിന്ന് 1944 കിലോ ലിറ്ററാ(19.44 ലക്ഷം ലിറ്റർ)യാണ് കുറച്ചിരിക്കുന്നത്. 2021–22ൽ 6480 കിലോ ലിറ്ററായിരുന്ന കേരളത്തിന്റെ പിഡിഎസ് വിഹിതം 2022–23ൽ 3888 കിലോ ലിറ്ററായി കുറച്ചിരുന്നു മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്രം വീണ്ടും വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ എഎവൈ, പിഎച്ച്എച്ച് കാർഡുടമകൾക്ക് മാത്രമായി അര ലിറ്റർ മണ്ണെണ്ണ നല്കേണ്ട അവസ്ഥയുണ്ടാകുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മത്സ്യബന്ധനം, കൃഷി, തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്കായാണ് കേന്ദ്ര സർക്കാർ നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. നോൺ‑സബ്സിഡി മണ്ണെണ്ണ അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ തടസവാദങ്ങൾ ഉന്നയിക്കുന്നു. 2023–24 സാമ്പത്തിക വർഷത്തിൽ ആദ്യ അലോട്ട്മെന്റായി 1296 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രസ്തുത സ്റ്റോക്ക് എടുത്തതിനുശേഷം കൂടുതൽ മണ്ണെണ്ണ അനുവദിക്കാമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കേന്ദ്ര സർക്കാർ അനുവദിക്കുന്ന നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം പ്രധാനമായും ഉപയോഗിക്കുന്നത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്.

സംസ്ഥാനത്തുള്ള 14,332 മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് നൽകുന്നതിനായി ഒരു മാസത്തിൽ 2300 കിലോലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം കേന്ദ്രം സർക്കാർ നോൺ‑സബ്സിഡി മണ്ണെണ്ണ അനുവദിക്കാത്തതു കാരണം മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് പൂർണമായും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷത്തിൽ 25,000 കിലോ ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പത്തിന് കേന്ദ്ര പെട്രോളിയം മന്ത്രിയെ നേരിട്ട് കാണുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Eng­lish Sum­ma­ry: The ration allo­ca­tion was cut in half
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.