
മലയോര മണ്ണായ കോന്നിയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കവിയൂര്‍ കോട്ടൂര്‍ കുഞ്ഞുകുഞ്ഞ് സ്മൃതിമണ്ഡപത്തില്‍ നിന്നും ശരത്ചന്ദ്രകുമാറിന്റെയും കൊടിമരം എം വി വിദ്യാധരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ടി മുരുകേഷിന്റെയും ബാനര്‍ എം സുകുമാരപിള്ള സ്മൃതി മണ്ഡപത്തില്‍ നിന്നും അടൂര്‍ സേതുവിന്റെയും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനര്‍ ടി ആര്‍ ബിജുവിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ഡി സജിയുടെയും ദീപശിഖ ആര്‍ രവീന്ദ്രന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ബിബിന്‍ ഏബ്രഹാമിന്റെയും നേതൃത്വത്തില്‍ കൊണ്ടുവരും. വിവിധ ജാഥകള്‍ എലിയറക്കല്‍ സംഗമിച്ച് ചുവപ്പ് വോളണ്ടിയര്‍ മാര്‍ച്ചോടെ പൊതുസമ്മേളന നഗരിയായ എം വി വിദ്യാധരന്‍ നഗറില്‍ എത്തിച്ചേരും.
പതാക ജില്ലാ സെക്രട്ടറി സി കെ ശശിധരനും കൊടിമരം സംസ്ഥാന കൗണ്‍സില്‍ അംഗം പി ആര്‍ ഗോപിനാഥനും ബാനറുകള്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മലയാലപ്പുഴ ശശി, കുറുമ്പകര രാമകൃഷ്ണന്‍ എന്നിവരും ദീപശിഖ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മയും ഏറ്റുവാങ്ങും. ഇപ്റ്റ ജില്ലാ ഗായക സംഘത്തിന്റെ ഗാനാലാപനവും ഉണ്ടാകും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രന്‍, മുണ്ടപ്പള്ളി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതിനിധി സമ്മേളനം 15ന് രാവിലെ 10ന് കാനം രാജേന്ദ്രന്‍ നഗറില്‍ (മേരിമാതാ ഓഡിറ്റോറിയം, വകയാര്‍) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എംപി, മന്ത്രി പി പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരന്‍, കെ ആര്‍ ചന്ദ്രമോഹന്‍, സി എന്‍ ജയദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനം 16ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.