20 December 2025, Saturday

Related news

December 19, 2025
December 14, 2025
December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025

വഴിത്തര്‍ക്കം രൂക്ഷമായി; ബന്ധുവിനെ വിളിച്ചുവരുത്തി തലയ്ക്ക് വെട്ടി, പ്രതി അറസ്റ്റില്‍

Janayugom Webdesk
കൊട്ടിയം
February 23, 2023 6:31 pm

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നെടുമ്പന കളയ്ക്കല്‍ സിന്‍ഷനിവാസില്‍ ദേവരാജന്‍ (51) ആണ് അറസ്റ്റിലായത്. ബന്ധുവായ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ്.
ദേവരാജനും ചന്ദ്രശേഖരനും തമ്മില്‍ വഴിത്തര്‍ക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച ദേവരാജന്‍, ചന്ദ്രശേഖരനെ തര്‍ക്കസ്ഥലത്തേക്ക് വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് തലയില്‍ മാരകമായി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അരുണ്‍ ഷാ, എഎസ്ഐ രാജേന്ദ്രന്‍, എസ് സിപിഒ ലാലുമോന്‍, സിപിഒ വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry; The rel­a­tive was attacked, and arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.