21 January 2026, Wednesday

Related news

July 22, 2025
July 22, 2025
July 19, 2025
June 24, 2025
June 23, 2025
October 20, 2024
October 20, 2024
October 20, 2023
October 20, 2023
October 19, 2023

വിപ്ലവസൂര്യന്‍ വി എസ് നൂറ്റിയൊന്നിന്റെ നിറവില്‍

Janayugom Webdesk
തിരുവനന്തപുരം
October 20, 2024 10:28 am

കേരളത്തിന്റെ വിപ്ലവസൂര്യന്‍ വിഎസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഇന്ന് 102–ാം വയസ്സിലേക്ക്‌ പ്രവേശിക്കുകയാണ്‌ അദ്ദേഹം. തിരുവനന്തപുരത്ത്‌ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാൾ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് .

1923 ഒക്ടോബർ 20നാണ്‌ ജനനം.കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകൻ അരുൺകുമാർ പറഞ്ഞു. വൈകിട്ട് തിരുവനന്തപുരത്ത്‌ പ്രദേശവാസികൾ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടിൽ സിപിഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്നാളാഘോഷിക്കും.

പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകിട്ടുമുള്ള പത്രവായനയിലൂടെ വാർത്തകളും വിശേഷങ്ങളും വി എസ്‌ അറിയുന്നുണ്ട്. ടെലിവിഷൻ വാർത്തകളും ശ്രദ്ധിക്കും. സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുൺകുമാറും ആശയും ഒപ്പമുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.