മത്സ്യ ബന്ധന വള്ളത്തിലെ വലയുടെ റിംഗ് കവർന്നു. 50 ഓളം തൊഴിലാളികളുടെ ഉപജീവനം നിലച്ചു. നീർക്കുന്നം തെക്കാലിശേരിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള ഓണം എന്ന ലൈലാന്റ് വള്ളത്തിന്റെ റിംഗാണ് കവർന്നത്. വലിയഴീക്കൽ മഹാദേവ ക്ഷേത്രക്കടവിലാണ് വള്ളമിട്ടിരുന്നത്. ഇന്നലെ പുലർച്ചെ നീർക്കുന്നത്തു നിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാനായി വലിയഴീക്കൽ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
പിച്ചള കൊണ്ടു നിർമിച്ച ഏകദേശം 120 ഓളം കിലോ റിംഗാണ് നഷ്ടപ്പെട്ടത്. ഒന്നര ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചു. വള്ളമുടമ ത്യക്കുന്നപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.
English Summary: The ring of the net on the fishing boat was stolen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.