
കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ, പാർട്ടി പ്രചാരണത്തിന് ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ വിജയ്. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽനിന്ന് നാല് ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ടിവികെയുടെ പദ്ധതി.
സമ്മേളന വേദികൾക്ക് സമീപം ഹെലിപാഡുകൾ തയ്യാറാക്കും. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപ് മാത്രമേ വിജയ് ഹെലികോപ്റ്ററിൽ എത്തുകയുള്ളൂ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്റ്ററുകളിലുള്ള പ്രചാരണം വിജയകരമായിരുന്നു എന്നതും ഈ നീക്കത്തിന് കാരണമായി. എന്നാൽ, ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്ക ചില പാർട്ടി നേതാക്കൾക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.