കൃഷി വകുപ്പിന്റേയും ആലപ്പുഴ നഗരസഭയുടെയും സംയുക്ത സംരഭമായ ‘നിറവ്’ വഴിയോര പച്ചക്കറി ചന്തയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ നിർവ്വഹിച്ചു. വിഷരഹിത ജൈവ പച്ചക്കറികളുടെ വിപണനം ലക്ഷ്യമിട്ട് നഗരസഭ ഓഫീസിനു മുൻവശം, നവീകരിച്ച സ്റ്റാളിൽ പ്രവർത്തനം പുനരാരംഭിച്ചതിന്റെ ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ സൗമ്യരാജ്, കെ കെ ജയമ്മ, എം ആർ പ്രേം, നസീർപുന്നക്കൽ, എം ജി സതീദേവി, പി രതീഷ്, എ എസ് കവിത, ആർ രമേശ്, മനീഷ സജിൻ, രാഖി രജികുമാർ, നജിതഹാരിസ്, മേരിലീന, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, ഹെലൻ ഫെർണാണ്ടസ്, കൃഷി ഓഫീസർ സീതാരാമൻ, അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ സാബു, കർഷക സോഫി തുടങ്ങിയവർ പങ്കെടുത്തു.
English Summary: The roadside vegetable market was inaugurated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.