22 January 2026, Thursday

Related news

January 6, 2026
December 25, 2025
December 24, 2025
December 22, 2025
December 15, 2025
November 19, 2025
October 30, 2025
October 30, 2025
October 27, 2025
October 26, 2025

പുന്നപ്രയിൽ മോഷണം നടത്തിയത് കുറുവ സംഘമല്ല ; ഉത്തർപ്രദേശ് സ്വദേശികളായ അച്ഛനും മകനും പിടിയിൽ

Janayugom Webdesk
ആലപ്പുഴ
January 15, 2025 9:18 pm

പുന്നപ്ര തൂക്കുകുളത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ചതിന് പിന്നിൽ കുറുവാസംഘങ്ങളല്ല എന്ന് കണ്ടെത്തി. മോഷണ കേസിൽ ഉത്തർപ്രദേശിലെ ജാൻപൂർ സ്വദേശികളായ ആശിഷ് കുമാർ (47), ഇയാളുടെ പിതാവ് ശോഭനാഥ് ഗുപ്ത (72 ) എന്നിവരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബർ 14‑നാണ് മോഷണം നടന്നത്.

കുറുവാ സംഘം മോഷണം നടത്തി എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എറണാകുളത്തെ വൈറ്റില മെട്രോ റെയിലിന് താഴെയുള്ള പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ താമസിച്ചിരുന്നത്. പ്രത്യേകിച്ച് തൊഴിൽ ഒന്നുമില്ലാത്ത പ്രതികൾ വേറെയും മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കേസിലെ പ്രതിയായ ആശിഷ് കുമാറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും മോഷണ കേസ് നിലവിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.