4 March 2026, Wednesday

Related news

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026

എസ് 400 അടുത്ത വര്‍ഷം ആദ്യമെത്തിയേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2025 10:54 pm

വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ കൂടുതല്‍ യൂണിറ്റുകള്‍ അടുത്തവര്‍ഷം ആദ്യത്തോടെ ഇന്ത്യയിലെത്തിയേക്കും. റഷ്യയില്‍ നിന്നാണ് ഇന്ത്യ എസ് 400 വാങ്ങിയത്. വിതരണം വേഗത്തിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. 2026ല്‍ ഒരു യൂണിറ്റും അതിന് അടുത്ത വര്‍ഷം മറ്റൊരു യൂണിറ്റും വിതരണം ചെയ്യുമെന്നാണ് സൂചന. 2018ല്‍ അഞ്ച് യൂണിറ്റുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്.

അവയില്‍ ശേഷിക്കുന്നത് രണ്ടെണ്ണമാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ വര്‍ഷം റഷ്യ സന്ദര്‍ശിച്ചപ്പോഴും അടുത്തിടെ നടന്ന ഇന്ത്യ‑റഷ്യ ഉഭയകക്ഷി ചര്‍ച്ചയിലും വിതരണം വൈകുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ കവചമായി പ്രവര്‍ത്തിച്ചത് എസ് 400 ആയിരുന്നെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ് വിശേഷിപ്പിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.