18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ബലാത്സംഗത്തിനിരയായ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ പേരുവെട്ടി സ്കൂള്‍ അധികൃതര്‍: പോയി വിവാഹം കഴിക്കൂവെന്ന് പ്രിന്‍സിപ്പാള്‍, പരീക്ഷയില്‍ നിന്ന് വിലക്കി

Janayugom Webdesk
ഗാസിയാബാദ്
July 14, 2024 12:11 pm

ബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് അധിക‍ൃതര്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ പേരും അധികൃതര്‍ ഇതിനുപിന്നാലെ വെട്ടിമാറ്റിയെങ്കിലും തീരുമാനം പിന്നീട് പിന്‍വലിച്ചു.

പ്രായപൂർത്തിയാകാത്ത ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേര് സ്‌കൂളിൽ നിന്ന് വെട്ടിമാറ്റി, തീരുമാനം പിന്നീട് പിൻവലിച്ചു. കഴിഞ്ഞവര്‍ഷമാണ് 15 വയസുകാരിയായ കുട്ടി ബലാത്സംഗത്തിനിരയായത്. ഇതിനുപിന്നാലെ കുട്ടി കുറച്ചുനാള്‍ സ്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ പേര് വെട്ടിമാറ്റുകയായിരുന്നു. കുട്ടിയുടെ പേര് ഒഴിവാക്കിയിരുന്നെങ്കിലും പൊലീസ് നടപടി ഉണ്ടായതിനുപിന്നാലെ പേര് വീണ്ടും ചേര്‍ക്കുകയായിരുന്നുവെന്നും പ്രിൻസിപ്പാള്‍ കുട്ടിയോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

സുഹൈല്‍ എന്ന 21 കാരനാണ് ട്യൂഷനെടുക്കാമെന്ന വ്യാജേന കുട്ടിയെ പ്രദേശത്തുള്ള പാര്‍ക്കിലെത്തിച്ച് പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതായും സുഹൈലിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: The school author­i­ties blacked out the name of the Mus­lim stu­dent who was ra ped

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.