3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024
October 28, 2024
October 27, 2024
October 23, 2024

ലോറിയിടിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരൻ പിറകെവന്ന ലോറി കയറി മ രിച്ചു

Janayugom Webdesk
കണ്ണൂർ
August 24, 2024 10:35 pm

ദേശീയപാതയിൽ സെൻട്രൽ ജയിലിനുമുന്നിൽ ലോറിയിടിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ പിറകെവന്ന ലോറി കയറി മരിച്ചു. ചെറുകുന്ന് പൂങ്കാവിലെ ബ്രദേഴ്‌സ്‌ ക്ലബ്ബിന്‌ സമീപത്തെ കൊവ്വപ്രവൻ ശശിധരനാ(62) ണ് മരിച്ചത്. ശനി രാത്രി 7.15ന്‌ കണ്ണൂരിലെ ആശുപത്രിയിൽ സഹോദരനെ കാണാൻ പോകുന്നതിനിടെയാണ് അപകടം. ലോറിയുടെ ടയർ തലയിലൂടെ കയറിയിറങ്ങി. പരേതരായ കാവിലെ വളപ്പിൽ കുഞ്ഞപ്പുവിന്റെയും കൊവ്വപ്രവൻ നാരായണിയുടെയും മകനാണ്‌. ഭാര്യ : പ്രജിത (തുരുത്തി). മക്കൾ: ഋഷികേഷ് (ഏറണാകുളം), നന്ദകിഷോർ, ശിവേന്ദു (വിദ്യാർഥികൾ). സഹോദരങ്ങൾ : ശ്രീധരൻ, കല്യാണി, കമല, ചന്ദ്രിക, ബാലകൃഷ്ണൻ, ശോഭന, പരേതനായ രാമചന്ദ്രൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.