26 June 2024, Wednesday
KSFE Galaxy Chits

Related news

June 18, 2024
May 22, 2024
February 18, 2024
February 7, 2024
January 12, 2024
January 2, 2024
October 5, 2023
September 16, 2023
September 5, 2023
August 24, 2023

കടല്‍ തിളയ്ക്കുന്നു, മത്സ്യങ്ങള്‍ കൂടുമാറി; തീരം വറുതിയിലേക്ക്

Janayugom Webdesk
കൊച്ചി
June 18, 2024 8:42 pm

കേരള തീരക്കടലിലെ വർധിച്ചുവരുന്ന ചൂട് മത്സ്യലഭ്യത കുറവിന് ആക്കം കൂട്ടുന്നു. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിച്ചിരുന്ന മത്തിയും ആഴക്കടലിലേക്ക് ഉള്‍വലിയുകയാണ്.മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26–27 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിന്റെ തീരക്കടലിലെ ചൂട് കഴിഞ്ഞ വേനൽക്കാലത്ത് പലപ്പോഴും 28–32 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ചിലപ്പോള്‍ ഇത് 32 വരെ എത്തുന്നതിനാൽ തീരക്കടലിൽ മുട്ടയിട്ട ശേഷം മത്തികള്‍ ആഴക്കടലിലേക്ക് തിരികെ പോവുന്നു. ഇവിടെ തുടരുന്ന മത്തികളാകട്ടെ ഭക്ഷണം കിട്ടാതെ വലിപ്പം കുറഞ്ഞ് ചെറുതാകുന്നു. 

2015ൽ നിശ്ചയിച്ച 58 തരം മീനുകളുടെ നിയമപരമായ വലിപ്പമനുസരിച്ച് മത്തിക്ക് വേണ്ടത് 10 സെന്റിമീറ്ററും അയലയ്ക്ക് 15 സെന്റിമീറ്ററും ആണ്. ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന മത്തി ഏഴും എട്ടും സെന്റിമീറ്റർ വലിപ്പമേ ഉണ്ടാകുന്നുള്ളൂ. ഇത്തരത്തിൽ ലഭിക്കുന്ന ചെറിയ മത്തി ഭൂരിഭാഗവും തമിഴ്‌നാട്ടിലുള്‍പ്പെടെകം കോഴിത്തീറ്റയ്ക്കും മറ്റുമായി കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. വൈപ്പിൻ ഹാർബറിൽ ഒരുമാസത്തിനിടെ കിലോയിൽ 150 രൂപയുടെ വരെ വര്‍ധനയാണ് മീൻ വിലയിൽ ഉണ്ടായിട്ടുള്ളത്. 

ഏറെക്കാലമായി കേരളത്തിലെ തീരക്കടലിൽ മീനുകളുടെ ലഭ്യതക്കുറവ് സംഭവിക്കുന്നുണ്ട്. 2012ൽ ആകെ 8.32 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിൽ ലഭിച്ചത്. ഇതിൽ 3.92 ലക്ഷം ടൺ ആയിരുന്നു മത്തി. 2021ൽ ലഭിച്ചത് 3,297 ടൺ മാത്രം. 2022ൽ കുറച്ചു മെച്ചപ്പെട്ട് 1.10 ലക്ഷം ടൺ മത്തി ലഭിച്ചിരുന്നു. 2023ൽ 1.38 ലക്ഷം ടണ്ണും ലഭിച്ചു. 2024ല്‍ നിലവിലെ സാഹചര്യങ്ങളനുസരിച്ച് മത്തി, അയല പോലുള്ള മീനുകളുടെ ലഭ്യതയിൽ വലിയ കുറവ് വരും. മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എൽനിനോ-ലാനിനാ പ്രതിഭാസമാണെന്ന് സിഎംഎഫ്ആർഐ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മത്തി ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകി. ഇപ്പോൾ നിലനിൽക്കുന്ന മത്തിക്ഷാമം സിഎംഎഫ്ആർഐയുടെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നതാണ്. ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും മത്തിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. സിഎംഎഫ്ആർഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം കേരളത്തിൽ 39 ശതമാനം കുറവുണ്ടായി. 

Eng­lish Summary:The sea boils, the fish swarm; To the coast
You may also like this video

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.