
പഹൽഗാം ഭീകരർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കത്വ, ബന്ദിപോറ, ബൈസർ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു . ഭീകരാക്രമണത്തിൽ എൻഎയുടെ അന്വേഷണവും തുടങ്ങിയിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുന്‍പ് ജമ്മു കാശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു.
കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻ ഐ എ രേഖപ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര തിരിച്ചടിക്ക് പുറമേ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനും, ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമാണ് ആലോചിക്കുന്നത്. അതേസമയം ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖലകളിൽ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക്ക് സൈന്യത്തിലെ കമാൻഡോ ആണെന്നാണ് സൂചന. ഹാഷിം മൂസ എന്ന പാര കമാൻഡോ ലഷ്കർ ഇ തോയ്ബയിലെ മുഖ്യകണ്ണി. അതേസമയം സിപ് ലൈൻ ഓപ്പറേറ്ററെ ഉൾപ്പെടെ എൻ ഐ എ അന്വേഷണസംഘം ചോദ്യം ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും പ്രകോപനത്തിൽ സൈന്യം തിരിച്ചടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.