തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടിട്ടും അര്‍ജുനായുള്ള കാത്തിരിപ്പ് തുടരുന്നു.ഉത്തര കന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അര്‍ജുനടക്കം 3 പേരെ കാണാതാകുകയായിരുന്നു.കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് അര്ജുന്.അപകടത്തില്‍ ലോറിയടക്കമാണ് കാണാതായത്.നേരത്തെ മൂന്നിടത്ത് നിന്ന് റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇത് അര്ജുന് ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.നിലവില്‍ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രി എച്.ഡി.കുമാരസ്വാമി ദുരന്തമുണ്ടായ സ്ഥലത്തെത്തി.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തിയേക്കുമെന്നാണ് സൂചന.മഴ ശക്തമായ അങ്കോലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മഴ നിലവിലെ രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.ഏകദേശം 70ഓളം ആളുകളും 8 മണ്ണ് മാന്തി യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് ഇപ്പോഴും വെള്ളംകുത്തിയൊലിച്ച് വരുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു. മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്
English summary;The search has passed for a hundred hours; the wait for Arjun continues
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.