2 March 2026, Monday

Related news

February 27, 2026
February 26, 2026
February 24, 2026
February 23, 2026
February 21, 2026
February 21, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് രണ്ടാംദിനവും ഉജ്ജ്വല വരവേൽപ്പ്

Janayugom Webdesk
കോഴിക്കോട്
February 7, 2026 8:56 pm

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് രണ്ടാംദിനവും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണം. ഇന്നലെ രാവിലെ ബാലുശ്ശേരിയിൽ ജാഥാ ക്യാപ്റ്റനും അംഗങ്ങളും ബാലുശ്ശേരിയിൽ പൗരപ്രമുഖരുമായി ആശയവിനിമയം നടത്തി. തുടർന്ന് പേരാമ്പ്രയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് പേരാമ്പ്ര, നാദാപുരത്തെ കല്ലാച്ചി, കുറ്റ്യാടിയിലെ ആയഞ്ചേരി, വടകര കോട്ടപ്പറമ്പ് മൈതാനം എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. ബാന്റ് വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി ആയിരക്കണക്കിന് പേർ ചേർന്നാണ് ഓരോ കേന്ദ്രങ്ങളിലും ജാഥയെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ ഇ കെ വിജയൻ എംഎൽഎയും കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയും വടകരയിൽ സി ഭാസ്ക്കരനും അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദൻ, മാനേജറും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ അഡ്വ. പി സന്തോഷ് കുമാർ എം പി, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജാഥാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.