9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന് തുടക്കം

റെജി കുര്യന്‍
March 9, 2026 10:07 pm

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന് തുടക്കത്തിലും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധമുയര്‍ത്തിയത്.
ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. രാവിലെ ആരംഭിച്ച ലോക്‌സഭയില്‍ അന്തരിച്ച അംഗങ്ങള്‍ക്കുള്ള ആദരം അര്‍പ്പിച്ച് ആദ്യം 12 വരെ സഭ നിര്‍ത്തിവച്ചു. ഇറാന്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാകാഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്രസ്താവനയല്ല മറിച്ച് ചര്‍ച്ചയാണ് വേണ്ടതെന്ന പ്രതിപക്ഷ ആവശ്യം ചെയര്‍ അംഗീകരിച്ചില്ല. ആദ്യം മൂന്നു വരെ നിര്‍ത്തിവച്ച സഭ ഉച്ചതിരിഞ്ഞ് സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണുണ്ടായത്. ഇതോടെ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭയില്‍ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന വിഷയങ്ങളില്‍ ഹ്രസ്വ ചര്‍ച്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. എന്നാല്‍ അധ്യക്ഷന്‍ അനുമതി നിഷേധിച്ചു. വിഷയത്തില്‍ വിദേശകാര്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.
ഇറാന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയെ സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാര്‍ തള്ളി. പൊള്ളയായതും ഒഴിഞ്ഞു മാറുന്ന നിലപാടുമാണ് സര്‍ക്കാര്‍ പ്രസ്താവനയിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്‍ യുദ്ധം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. രൂപയുടെ മൂല്യ ശേഷണത്തിനു പുറമെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കോടികളുടെ നഷ്ടം നിക്ഷേപകര്‍ നേരിടുമ്പോഴാണ് ധനമന്ത്രിയുടെ ഇത്തരം പ്രസ്താവന എന്നതും ശ്രദ്ധേയം.
ഇതിനിടെ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ പ്രസംഗിക്കുന്നവരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍ ബിര്‍ള സഭാ നേതൃത്വത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.